തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. മുതിര്‍ന്ന നേതാവ് ജി.കെ. വാസന് പാര്‍ട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ചു. ജി.കെ. മുപ്പനാരുടെ മകനായ ജി.കെ വാസന് മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ്. അദ്ദേഹത്തോടൊപ്പം മൂന്ന് കോണ്‍ഗ്രസ് എം എല്‍ എ മാരും പാര്‍ട്ടി വിട്ടിട്ടുണ്ട്. പുതിയ പാര്‍ട്ടി മൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും രാഷ്ട്രിയത്തില്‍ പുതിയ യാത്ര തുടങ്ങുകയാണെന്നും ജി.കെ. വാസന് പറഞ്ഞു. പാര്‍ട്ടിയില്‍ തന്നെ അനുകൂലിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമായി ജി.കെ വാസന് ഇന്നലെ തിരുപ്പൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട് വിഷയങ്ങളില്‍ എഐസിസി ഇടപെടുന്നില്ലായെന്ന പരാതി വാസനു നേരതേതെയുണ്ടായിരുന്നു. ഇതിനു പുറമെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്ന് വാസന്-ചിദംബരം ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത ഭിന്നതയുമുണ്ടായിരുന്നു.
Comments