ഐപിഎല്‍ വാതുവെയ്പ്പ് കേസിലെ അന്തിമ റിപ്പോര്‍ട്ട് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേകം മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ റിപ്പോര്‍ട്ട് തയാറാക്കും മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോനി, സുരേഷ് റെയ്ന, എസ്. ശ്രിശാന്ത്, ഹര്‍ഷ ബോഗ്ലെ എന്നിവരുടെ മൊഴി എടുത്തിരുന്നു. നിലവിലെ ഐസിസി പ്രസിഡന്റ് എന്‍. ശ്രീനിവാസന് ഉള്‍പ്പെടെ 13 പേര് പ്രതി പട്ടികയിലുണ്ട്. ബിസിസിഐ സ്ഥാനത്തു തിരികെവരാന്‍ ശ്രമിക്കുന്ന എന്‍. ശ്രീനിവാസനു കേസിലെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
Comments