You are Here : Home / News Plus

വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി.

Text Size  

Story Dated: Monday, November 24, 2014 07:36 hrs UTC

വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാറിന്‍റെ ഈ ആവശ്യം കോടതി തള്ളി.

കുറ്റകൃത്യത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണത്തില്‍ അതു സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അയ്യപ്പദാസിനെ കൊന്നത് ഉമ്മന്‍ചാണ്ടിയുടെ ആളുകളാണെന്നും പ്രസംഗത്തില്‍ മണി പരാമര്‍ശിച്ചിരുന്നു. എന്തുകൊണ്ട് ഇതേകുറിച്ച് അന്വേഷണം നടത്തിയില്ലെന്നും കോടതി ആരാഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.