ക്ലീവ് ലെന്‍ഡ് (യു.എസ്): യു.എസിലെ ക്ലീവ് ലെന്‍ഡിലെ പാര്‍ക്കില്‍ കളിത്തോക്കുമായെത്തിയ 12 വയസ്സുകാരന് പൊലീസിന്‍െറ വെടിയേറ്റ് മരിച്ചു. കയ്യിലുള്ളത് യഥാര്‍ഥ തോക്കാണെന്ന് കരുതി തമീര്‍ റൈസ് എന്ന കുട്ടിക്കുനേരെയാണ് പൊലീസ് നിറയൊഴിച്ചത്. ശനിയാഴ്ച വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പാര്‍ക്കിലുള്ളവരെ ഒരു ബാലന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നു എന്ന വിവരം ലഭിച്ചാണ് പൊലീസെത്തിയത്.
കുട്ടിയുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള ഭീഷണിയും പൊലീസിനുനേരെ ഇല്ലായിരുന്നെന്ന് ക്ലീവ് ലെന്‍ഡ് ഡെപ്യൂട്ടി പൊലീസ് ചീഫ് എഡ് തോംബ പറഞ്ഞു. ബാലനോട് തോക്ക് താഴെയിടാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച കുട്ടിയെ രണ്ട് തവണ വെടിവെച്ചു. എന്നാല്‍ പിന്നീട് പരിശോധിച്ചതോടെയാണ് തോക്ക് കളിത്തോക്കാണെന്ന് മനസ്സിലായതെന്നും തോംബ പറഞ്ഞു.
Comments