You are Here : Home / News Plus

കേരളവുമായുള്ള ജലതര്‍ക്കം തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു

Text Size  

Story Dated: Tuesday, November 25, 2014 10:36 hrs UTC

കേരളവുമായുള്ള ജലതര്‍ക്കം തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെയാണ് തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയത്. അണക്കെട്ട് നിര്‍മിക്കുന്നതില്‍ നിന്നും കേരളത്തെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ ആവശ്യത്തെ എതിര്‍ത്തു കൊണ്ട് കേരള എംപിമാരും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ദമായി. വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.