You are Here : Home / News Plus

പാചകവാതകത്തിന്റെ വിലനിയന്ത്രണം നീക്കില്ല- കേന്ദ്രം

Text Size  

Story Dated: Wednesday, November 26, 2014 03:25 hrs UTC

പാചകവാതകത്തിന്റെ വില നിയന്ത്രണം നീക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും പാചകവാതക സബ്‌സിഡി നിഷേധിക്കില്ല. ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ അല്ലാതെയോ സബ്‌സിഡി കൈപ്പറ്റാമെന്ന് പെട്രോളിയംമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം മറുപടിനല്‍കി.

നവംബര്‍ 15ന് 54 ജില്ലകളില്‍ നടപ്പാക്കിയ സബ്‌സിഡി നേരിട്ടുനല്‍കല്‍പദ്ധതി ജനവരി ഒന്നുമുതല്‍ രാജ്യമൊട്ടുക്കും ബാധകമാക്കും. സബ്‌സിഡി ബാങ്ക് അക്കൗണ്ടിലൂടെമാത്രമേ നല്‍കൂ. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയശേഷം ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ല. നവംബര്‍ 20 വരെയുള്ള കണക്കനുസരിച്ച് 22.8 കോടി രൂപ സ്ഥിരം അഡ്വാന്‍സായും 26.16 കോടി രൂപ 'പണംസബ്‌സിഡി' ആയും ബാങ്ക് അക്കൗണ്ടുകളില്‍ നല്‍കിയിട്ടുണ്ട്. ഒരുമാസം ഒരു സിലിണ്ടര്‍മാത്രമേ നല്‍കാവൂ എന്ന നിബന്ധന നേരത്തേതന്നെ എടുത്തുകളഞ്ഞിട്ടുണ്ടെന്ന്്് മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.