You are Here : Home / News Plus

ജനപക്ഷയാത്ര സ്പോണ്‍സര്‍ ചെയ്തത് ബാറുടമകളെന്ന്‍ കോടിയേരി

Text Size  

Story Dated: Wednesday, November 26, 2014 07:00 hrs UTC

 മദ്യനയത്തില്‍ കര്‍ശന നിലപാട് തുടരുന്ന കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര സ്പോണ്‍സര്‍ ചെയ്ത്തത് ബാര്‍ മുതലാളിമാരാണ്. അത് മറച്ചുവെക്കാന്‍ വേണ്ടിയാണ് അദ്ദേഹം മദ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

ബാര്‍ കോഴ വിവാദത്തില്‍ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എക്സൈസ് മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം മാണി എന്നിവര്‍ ചേര്‍ന്നാണ് കുംഭകോണം നടത്തിയിരിക്കുന്നത്. ഇവര്‍ 30 കോടിയോളം രൂപയുടെ കുഭംകോണം നടത്തിയിട്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.