You are Here : Home / News Plus

കണ്ണൂരില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം

Text Size  

Story Dated: Wednesday, November 26, 2014 07:04 hrs UTC

പാനൂരിനടുത്ത് പൊയ് ലൂരില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേല്‍ക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍.എസ്.എസ് നേതാവ് പി.വി. ഷൈജു (28) വിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ കെ. സതീഷ് കുമാറിനെയും കെ. ശ്യാംരാജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ ബ.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 11 ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവര്‍ത്തകരുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.