You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ മാനഭംഗ ശ്രമത്തിനിടെ പൊള്ളലേറ്റ 15 കാരി മരിച്ചു

Text Size  

Story Dated: Wednesday, November 26, 2014 08:42 hrs UTC

ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു. നവംബര്‍ 17 നാണ് ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ചെറുത്തുനിന്നതോടെ അവര്‍ പെണ്‍കുട്ടിക്കുമേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പരാതി.

സംഭവം നടന്നപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിവിധ ആസ്പത്രികളില്‍ ചികിത്സിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ ചേര്‍ന്നാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. കൊലപാതകക്കുറ്റമാണ് ആറുപേര്‍ക്കെതിരെയും പോലീസ് ചുമത്തിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.