ഐപിഎല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒഴിവാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ നടപടിയെടുക്കാന്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യം പോലുമില്ല. ആരാണ് ടീമിന് നേതൃത്വം നല്‍കുന്നതെന്നും കോടതി ചോദിച്ചു.
കോഴക്കേസ് അന്വേഷിച്ച മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ നടപടി വേണമെന്നും കേസിന്റെ വാദത്തിനിടിയില് കോടതി നിരീക്ഷിച്ചു. കോഴക്കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ ഗുരുനാഥ് മെയ്യപ്പന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ചെന്നൈയ്ക്ക് ഐപിഎല്ലില്‍ തുടരാന്‍ കഴിയില്ല. മെയ്യപ്പന് ഉടമയല്ല ഒരു ക്രിക്കറ്റ് പ്രേമി മാത്രമാണെന്ന മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും മെയ്യപ്പനാണ് ടീമിനെ നിയന്ത്രിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു.
Comments