എണ്ണയുടെ ഇപ്പോഴുള്ള ഉല്പാദനം കുറച്ച് വില താങ്ങിനിര്ത്തേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ന്‍െറ തീരുമാനം. വിയന്നയില്‍ നടക്കുന്ന സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഒപെകിന്‍െറ തീരുമാനത്തോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 72ഡോളറില്‍ താഴെയെത്തി. നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യു.എസില്‍ കഴിഞ്ഞദിവസം മാത്രം അഞ്ച് ശതമാനം കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കും.
ദിനേനയുള്ള എണ്ണയുല്പാദനം 30 ദശലക്ഷം ബാരല്‍ ആയി നിലനിര്‍ത്താനും ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ് രിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ തുടരുന്നതിനിടെ വടക്കന്‍ അമേരിക്കയില്‍ ഷെയില്‍ ഗ്യാസ് ഉല്പാദനം വര്‍ധിക്കുകകൂടി ചെയ്തതോടെയാണ് എണ്ണ വില ജൂണ്‍ മുതല്‍ 30 ശതമാനത്തോളം ഇടിഞ്ഞത്.
Comments