കരിമണല്‍ ഖനനത്തില്‍ സ്വകാര്യമേഖലയ്ക്ക് അവസരം ഒരുങ്ങുന്നു. കരിമണല്‍ ഖനനം നടത്തുന്നതിന് സ്വകാര്യ മേഖലയെ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഖനനത്തിന് അനുമതി തേടി സ്വകാര്യ കമ്പനികള്‍ സമര്‍പ്പിച്ച 29 അപേക്ഷകകള്‍ പരിഗണിക്കണമെന്നാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. കരിമണല്‍ ഖനനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് ബാധകമാകുക. നിലവിലെ നിയമം അതാണ് അനുശാസിക്കുന്നത്. അതിനാല്‍ സ്വകാര്യ മേഖലയെ മാറ്റിനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
Comments