സമീപകാലത്ത് സി.പി.എം-സി.പി.ഐ. ബന്ധത്തിലുണ്ടായ അകല്‍ച്ച മാറ്റാന്‍ സി.പി.എം. ശ്രമം നടത്തും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, സി.പി.എമ്മിന്റെ രൂപവത്കരണം തുടങ്ങിയ പ്രശ്നങ്ങളില്‍ സി.പി.ഐ. നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തുടര്‍ന്നും സി.പി.എം. മറുപടി നല്‍കും. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ പൊതുനിലപാട് കൈക്കൊള്ളാന്‍ ശ്രദ്ധിക്കും. ബാര്‍ കോഴ വിവാദമടക്കമുള്ള പ്രശ്നങ്ങളില്‍ സി.പി.എം-സി.പി.ഐ. നേതാക്കള്‍ വ്യത്യസ്തരീതിയില്‍ പ്രതികരിക്കുകയും വാക്പോരിലേര്‍പ്പെടുകയും ചെയ്തത് യു.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനുമാണ് സഹായകരമായതെന്നാണ് സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.
ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്..
Comments