പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ് ഫോളോവര്‍മാര്‍. കർശന നിലപാടുമായാണ് ക്യാന്പ് ഫോളോവർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതൽ ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്ക് കയറരുതെന്ന് ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്കും യൂണിറ്റ് മേധാവികൾക്കും അസോസിയേഷൻ നിവേദനം നൽകും. ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവർമാർ അതത് യൂണിറ്റുകളിൽ തിരികെയെത്തണമെന്ന നിര്‍ദേശവും അസോസിയേഷന് നല്‍കിയിട്ടുണ്ട്. നേരത്തെയും ഇത്തരം തീരുമാനങ്ങള്‍ അസോസിയേഷന് എടുത്തിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാരുന്നുവെന്നും അസോസിയേഷന് ആരോപിച്ചു.
Comments