മൂന്നാര്‍ സ്പെഷല്‍ ട്രിബ്യൂണല്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കെ.എം.മാണി എംഎല്‍എ സഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ പിന്തുണ. മൂന്നാറിന് പുറമെ, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവരട്ടി, ബൈസന്‍വാലി തുടങ്ങിയ മേഖലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍ഒസി വേണമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
Comments