ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാലുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടം. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്. അപകടത്തെ തുടര്‍ന്ന് ബസിലെ യാത്രക്കാരായ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗീത ജോസഫ്, ജോസഫ്, ആസാദ്, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂടിയിടിക്കുകയായിരുന്നു
Comments