കൈലാസ്- മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ 104 പേരെ രക്ഷപ്പെടുത്തി.സിമികോട്ടില്‍ നിന്നും നേപ്പാള്‍ ഗുഞ്ചിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. 7 വിമാനങ്ങളിലായാണ് ഇവരെ എത്തിച്ചത്. എന്നാല്‍ ആന്ധ്ര സ്വദേശിയായ തീര്‍ഥാടകനാണ് ഹില്‍സയില്‍ വെച്ച് മരിച്ചത്. നേപ്പാള്‍ വ്യോമസേനയുടെ 11 വിമാനങ്ങളും ചെറു യാത്രാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോയ 1575 പേരായിരുന്നു കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയത്. ഇതില്‍ നൂറോളം മലയാളികളുമുണ്ട്. ഒരു മലയാളി വനിത ഇന്നലെ മരിച്ചിരുന്നു.
Comments