അധികസമയം ജോലി ചെയ്തതിന് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് ട്രംപ് ഓര്‍ഗനൈസേഷനെതിരെ ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഡ്രൈവര്‍ രംഗത്ത്. ന്യൂയോര്‍ക്ക് സ്വദേശിയായ നോയല്‍ സിന്ട്രോണ് എന്നയാളാണ് ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 20 വര്‍ഷത്തിലധികമായി താന്‍ ട്രംപിന്റെ സ്വകാര്യ ഡ്രൈവറായിരുന്നുവെന്നും അധികസമയം ജോലിചെയ്ത ആയിരക്കണക്കിന് മണിക്കൂറുകളുടെ പ്രതിഫലം ട്രംപ് ഓര്ഗനൈസേഷന് നല്‍കാനുണ്ടെന്നും സിന്ട്രോണ് പറഞ്ഞു
Comments