സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 22,120 രൂപയാണ് പവന് വില. ഗ്രാമിന് 15 രൂപ കൂടി 2,765 രൂപയിലാണ് വ്യാപാരം.
വാരാരംഭത്തില്‍ പവന് വില 21,920 രൂപയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വില ഉയര്‍ന്ന് 22,000ലേക്ക് എത്തി. ഈ വില വ്യാഴാഴ്ച വരെ തുടര്‍ന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഒരു ട്രോയ് ഒൗണ്‍സ് സ്വര്‍ണത്തിന് 0.70 ഡോളര്‍ താഴ്ന്ന് 1,211.48 ഡോളറായി.
Comments