സഫര്നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരിച്ചത് കൊടും തണുപ്പ് കൊണ്ടല്ലയെന്ന ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്തയുടെ പ്രസ്താവന വിവാദത്തില്‍. പ്രിസിപ്പല്‍ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. സെക്രട്ടറിയെ കമ്പിളി വസ്ത്രങ്ങള്‍ ധരിപ്പിക്കാതെ കൊടും തണുപ്പിലേക്ക് ഇറക്കിവിടണമെന്നും അപ്പോള്‍ തണുപ്പിന്‍െറ കാഠിന്യം മനസിലാക്കാമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.അഭിപ്രായ പ്രകടനം നടത്താതെ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടതെന്ന് ഉമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. ദുരിശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരിച്ചത് തണുപ്പ് കൊണ്ടല്ളെന്നും ന്യൂമോണിയ രോഗത്തെ തുടര്‍ന്നാണെന്നുമാണ് അനില്‍ ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Comments