കോഴിക്കോട്-കോയമ്പത്തൂര്‍ രൂപതകളില്‍നിന്ന് ഇടവകകള്‍ ചേര്‍ത്ത് പാലക്കാട് കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചു. സുല്‍ത്താന്‍പേട്ട് ലത്തീന്‍ രൂപതയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. സുല്‍ത്താന്‍പേട്ട് രൂപതയുടെ പ്രഥമ മെത്രാനായി പോണ്ടിച്ചേരി-കൂടല്ലൂര്‍ അതിരൂപത വൈദികനായ മോണ്‍. പീറ്റര്‍ അബിര്‍ അന്തോണിസാമിയെ തെരഞ്ഞെടുത്തു.
കോഴിക്കോട്, കോയമ്പത്തൂര്‍ രൂപതകളുടെ ഭാഗമായ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് പുതിയ രൂപത. വാരാപ്പുഴ അതിരൂപതയുടെ കീഴിലായിരിക്കും കേരളത്തിലെ 31ാമത്തെ രൂപത പ്രവര്‍ത്തിക്കുക.
Comments