കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ കൊല്ലം ചടയമംഗലത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സ്ഫോടക വസ്തു നിരോധന നിയമ പ്രകാരവും മനപൂര്‍വമല്ലാത്ത നരഹത്യക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. ദുരന്തത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
Comments