ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ദിവസവും 667 ലിറ്റര്‍ വെള്ളം സൗജന്യമായി നല്കാന്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജനുവരി ഒന്ന് മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നിരക്ക് കുറക്കുന്നതായി പ്രഖ്യാപിച്ചത്. ദല്‍ഹിയിലെ 28 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
Comments