ചുമതലയേറ്റ മന്ത്രി രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും ജയിലും ലഭിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം,ഗതാഗതം,പരിസ്ഥിതി വകുപ്പുകളായിരിക്കും നല്‍കുന്നത്.മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലന്‍സും ഏറ്റെടുത്തു. കെ.ബി.ഗണേഷ്കുമാര് മുമ്പ് വഹിച്ചിരുന്ന വനം,പരിസ്ഥിതി വകുപ്പുകളാണ് തിരുവഞ്ചൂരിനുള്ളത്.ഒപ്പം മന്ത്രി ആര്യാടന് മുഹമ്മദിന്റെ ചുമതലയിലിരുന്ന ഗതാഗതവും തിരുവഞ്ചൂരിന് നല്‍കിയിട്ടുണ്ട്.വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചു.
Comments