എ.എ.പിയുടെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ബി.ജെ.പി ആണെന്ന് പ്രശാന്ത് ഭൂഷണ്. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് പരാമര്‍ശം നടത്തിയതിനു തൊട്ടുടന്‍ ആണ് ഒഫീസിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഇതേ ആള്‍ക്കൂട്ടം തന്നെയാണ് തനിക്കെതിരെ മുമ്പും ആക്രമണം നടത്തിയത്. ആ കൂട്ടത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ വിഷ്ണു ഗുപ്ത ,തേജന്ദര് സിങ് ബഗ്ഗ എന്നിവര്‍ ഉണ്ടായിരുന്നതായും പ്രശാന്ത് വെളിപ്പെടുത്തി.
എ.എ.പിയുടെ കടന്നുവരവ് ബി.ജെ.പിയെയും ആര്.എസ്.സിനെയും നിരാശയില്‍ ആഴ്ത്തിയിട്ടുണ്ട്. ഈ ആക്രമണം അവരുടെ സ്വഭാവമാണ് കാണിക്കുന്നത്. വര്‍ഗീയമായി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആണ് ഇവര്‍. അക്രമവും വിദ്വേഷവും വളര്‍ത്താന്‍ മാത്രമാണ് ഇവര്‍ സംഘടന ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു.
Comments