കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതും സംസ്ഥാനത്തിന്റെ പൊതുവായ രാഷ്ട്രീയ വിഷയങ്ങളുമായിരുന്നു ചര്‍ച്ച.കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നു ഉമ്മന്‍ ചാണ്ടി അറിയിച്ചു. റബറിന്റെ ഇറക്കുമതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധ്യതകളും സാഹചര്യങ്ങളും ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Comments