ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എയുടെ ഭാഗമല്ലാത്ത പത്തു പ്രതിപക്ഷ പാര്‍ട്ടികളും യു.പി.എയെ പിന്തുണയ്ക്കുന്ന സമാജ് വാദി പാര്‍ട്ടിയും ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. എ.ഐ.എ.ഡി.എം.കെ, ജനതാദള്‍, ഇടതുപാര്‍ട്ടികള്‍ എന്നിങ്ങനെ 11 പാര്‍ട്ടികളാണ് ദേശീയതല ചര്‍ച്ചക്കായി തലസ്ഥാനത്ത് ഒത്തു ചേരുന്നത്.
മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയുമായി സഹകരിക്കാനാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
Comments