എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയവേളയില് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങുകയായിരുന്നു ഉദ്ദേശ്യം. പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിച്ചില്ല. മുന്‍കൂട്ടി അറിയിച്ച ശേഷമാണ് അവിടെ പോയത്. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്കല്ല പോയത്.താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യം വിവാദമായതില്‍ വേദനയുണ്ട്. തന്നെ വെറുതെവിടണമെന്നും അദ്ദേഹം പറഞ്ഞു.
Comments