കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്ണക്കടത്. ഇന്നു രാവിലെ നടന്ന രണ്ടു സംഭവങ്ങളിലായി 1642 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുവന്ന യാത്രക്കാരന് വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന് കൈമാറി പുറത്തത്തെിച്ച ഒരു കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. സ്വര്‍ണം കടത്താന്‍ സഹായിച്ച ജീവനക്കാരനെ ചോദ്യം ചെയ്തു വരികയാണ്.
ദുബൈയില്‍ നിന്നത്തെിയ മഞ്ചശ്വേരം സ്വദേശിയില്‍ നിന്നാണ് 624 ഗ്രാം സ്വര്‍ണം പിടികൂടിയത്. ടൈഗര്‍ ബാം കുപ്പികളിലാക്കിയാണ് മഞ്ചശ്വേരം സ്വദേശി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Comments