പാചക വാതക വിലവര്‍ദ്ധനയില്‍ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടന്നു നിയമസഭാ സമ്മേളനത്തിന്റെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങി പോയി. പാചക വാതക വില വര്‍ദ്ധനയും സബ്സിഡിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതും സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തോമസ് ഐസക് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.ആധാറിന്റെ പേരില്‍ സബ്സിഡി നിഷേധിക്കരുതെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സബ്സിഡി നിരക്കില്‍ 6 സിലിണ്ടറുകള്‍ മാത്രമെ പലര്‍ക്കും കിട്ടുന്നുള്ളുവെന്നും തോമസ് ഐസക്ക് സഭയില്‍ വ്യക്തമാക്കി.സാധാരണക്കാരെ വില വര്‍ദ്ധന ബാധിക്കില്ലെന്നും 40 ശതമാനം പേര് ഇപ്പോഴും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അനൂപ് ജേക്കബ് സഭയില്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടി കാണിച്ചാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്.
Comments