കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടക കക്ഷി നേതാക്കളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം ചടങ്ങില്‍ പങ്കെടുത്തു. രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങിനത്തെിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക് അടക്കം പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ചടങ്ങിനത്തെിയില്ല. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ യൂ.ഡി.എഫുമായി ഇടഞ്ഞു നില്ക്കുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ളയും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.
രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നിന്ന് തിരിച്ച രമേശ് ചെന്നിത്തല 11.10 ന് രാജ് ഭവനിലത്തെി. രാജ് ഭവന് പുറത്തൊരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടന്നത്. ദേശീയ ഗാനത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിച്ചു.രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനത്തെിയിരുന്നു.
27 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് രമേശ് വീണ്ടും മന്ത്രിയാകുന്നത്. 1986ല്‍ കെ. കരുണാകരന്റെ മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. ആഭ്യന്തര വകുപ്പും വിജിലന്‍സും രമേശ് ചെന്നിത്തലക്ക് ലഭിക്കും. സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി വകുപ്പുകള്‍ പ്രഖ്യാപിക്കും
Comments