You are Here : Home / News Plus

ചലച്ചിത്ര പുരസ്കാര വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി

Text Size  

Story Dated: Saturday, May 05, 2018 10:20 hrs UTC

ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോ​ഗികമായി അറിയിച്ചു. പുരസ്കാരചടങ്ങിൽ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന് മാർച്ചിൽ തന്നെ വാർത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിട്ടും അതിനെ അവസാനനിമിഷമാറ്റമായി അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിക്ക് അതൃപ്തി. പ്രോട്ടോകോൾ ചട്ടപ്രകാരം ഇത്തരം ചടങ്ങുകളിൽ ഒരു മണിക്കൂറിലേറെ സമയം പങ്കെടുക്കാൻ രാഷ്ട്രപതിക്ക് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവാർഡ് ദാനചടങ്ങിൽ ഒരു മണിക്കൂറേ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.