You are Here : Home / News Plus

ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 22, 2018 03:04 hrs UTC

ന്യൂജഴ്‌സി∙ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. ജൂണ്‍ 9ന് സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ രാവിലെ 8 മുതല്‍ 7 വരെയാണ് മൽസരം നടക്കുക.

ടൂര്‍ണമെന്റ് വന്‍ വിജയമാക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സും സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ക്ഷണിക്കുന്നു.

സ്ഥലം: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂ ജേഴ്‌സി 08873. വിവരങ്ങള്‍ക്ക്: സജി പോള്‍ 7327621726, മാര്‍ട്ടിന്‍ ജോണ്‍സണ്‍ 7326856665. web: http://www.stthomassyronj.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.