You are Here : Home / News Plus

ചെങ്ങന്നൂരിൽ സമദൂര നിലപാട് പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി

Text Size  

Story Dated: Wednesday, May 23, 2018 08:25 hrs UTC

ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. എസ്എൻഡിപിയെ സഹായിക്കുന്നവരെയും കൂറ് പുലർത്തുകയും ചെയ്യുന്നവർക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി. യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഇൗഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കും. ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്ലാവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കും. സമു​ദായത്തെ സ്നേഹിക്കുന്നവർക്ക് വോട്ട് നൽകാനാണ് യോ​ഗം പ്രവർത്തകരോട് നിർദേശിക്കുന്നത്. മുന്നണികളെ നോക്കി വോട്ട് ചെയ്യാൻ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.