ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആദരിക്കുന്നതിന്‍െറ ഭാഗമായി ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ അദ്ദേഹത്തിന്‍െറ പ്രതിമ സ്ഥാപിക്കും. ബ്രിട്ടീഷ് ധനമന്ത്രി ജോര്‍ജ് ഒസ്ബോണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിദേശകാര്യ സെക്രട്ടറി വില്യംഹേഗിനൊപ്പം കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ബ്രിട്ടീഷ് ധനമന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്.
ബ്രിട്ടീഷ് പാര്‍ലമെന്റ് സ്ക്വയറില്‍ നിലവിലുള്ള എബ്രഹാം ലിങ്കണ്, വിന്‍സ്റ്റന്റ് ചര്‍ച്ചില്‍,നെല്‍സണ്‍ മണ്ടേല എന്നിവരുടേതടക്കം 10 ചരിത്രപുരഷന്മാരുടെ പ്രതിമകളോടൊപ്പമാണ് മഹാത്മാഗാന്ധിയുടെ പ്രതിമയും സ്ഥാപിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജീവിതകാലത്ത് ഗാന്ധിജിയെ ജയിലിലടച്ച ജാന്‍ സ്മട്സിന്െറ പ്രതിമയും ഇവിടെയുണ്ട്. ഇയാള്‍ ദക്ഷിണാഫ്രിക്കയുടെ പ്രധാനമന്ത്രിയായിരുന്നു.
ഡോണ്ട്രേടണിലെ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ചതിനാണ് ഗാന്ധിജിയെ സ്മട്ട്സ് ഗവണ്മെന്റ് ജയിലിലടച്ചത്.
Comments