തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയില്‍ കുറവ്. പെട്രോള്‍ വിലയില്‍ മാത്രമാണ് കുറവ് വന്നിരിക്കുന്നത്. ലിറ്ററിന് 9 പൈസയാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ന് ഡീസല്‍ വിലയില്‍ വിത്യാസങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതോടെ കൊച്ചിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 79.85 രൂപയായി തന്നെ നില്‍ക്കുകയാണ്. ഡീസല്‍ വില ലിറ്ററിന് 72.56 രൂപയായിത്തന്നെ തുടരുകയാണ്. കോഴിക്കോട് ഇത് 80.2 രൂപയും തിരുവനന്തപുരത്ത് 81.26 രൂപയുമാണി വിലയുള്ളത്.
Comments