ദില്ലി കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. കീഴ്ക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര് ഭാനുമതി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 2017 മെയ് അഞ്ചിനാണ് ദില്ലി ഹൈക്കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ദില്ലി ഹൈക്കോടതി വിധി നേരത്തേ സുപ്രീം കോടതി ശരിവച്ചിരുന്നെങ്കിലും പ്രതികള്‍ പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു.
Comments