തെലങ്കാന ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. ഭരണ - പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍ ലോക്സഭയില്‍ പാസാക്കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനാണ് സംസ്ഥാനവിഭജനം. തെലുങ്ക് ജനതയെ മുഴുവന്‍ വിഷമത്തിലാക്കുകയാണ് കോണ്‍ഗ്രസിന്റെ നടപടി. ഏഴ് മന്ത്രിമാരും 50 ലെറെ എം.എല്‍.എമാരും തന്റെയൊപ്പമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Comments