ന്യൂഡല്‍ഹി:ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിച്ചതില്‍ കെ. സുധാകരന് എം.പി. ഹൈക്കമാന്‍ഡിനോടു ഖേദം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ കഴിഞ്ഞകാലവും പശ്ചാത്തലവും വിശദീകരിക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നില്ല, തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഗ്രൂപ്പുകളുടെ പരിണാമം വിശദീകരിച്ചതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഗ്രൂപ്പ് വ്യത്യാസം മറന്നു പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. മുകുള്‍ വാസ്നിക്, പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് എന്നിവര്‍ക്കു കത്തയച്ചിട്ടുണ്ട്.
Comments