രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വധശിക്ഷ ഇളവു ചെയ്യപ്പെട്ട മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരെയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്ത്യം തടവുകാരായ ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരെയും ജയില്‍മോചിതരാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് ഇന്നു രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയില്‍ അറിയിച്ചത്.
Comments