കാളികാവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മണ്ണാര്‍കാട് സ്വദേശി മോഹനനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ജില്ലയിലെ കഞ്ചാവ് മൊത്തവിതരണക്കാരില്‍ പ്രധാനിയാണു പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്നവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആളാണ് മോഹനന്.
Comments