വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹരിത െട്രെബ്യൂണല്‍ ഡെല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ പുരോഗതിയെപ്പറ്റി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. 2011 ലെ തീരദേശ സംരക്ഷണ മേഖലാ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത വിലയിരുത്താന്‍ ഹരിത െട്രെബ്യൂണലിന് അധികാരമുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ ബെഞ്ച് വിധിച്ചത്. 2011 ലെ വിജ്ഞാപനത്തില്‍ വിഴിഞ്ഞം ,കോവളം പോലുള്ള പ്രകൃതിരമണീയ സ്ഥലങ്ങള്‍ സംരക്ഷിതമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജെ. വില്‍ഫ്രഡും മേരിദാസനും നല്കിയ ഹര്‍ജിയിലാണ് വിധി. വിജ്ഞാപനം പുനഃപരിശോധിക്കാന്‍ ഹരിത ട്രെബ്യൂണലിന് അധികാരമില്ലെന്നാണ് കേരള സര്‍ക്കാരും വിഴിഞ്ഞം തുറമുഖ കമ്പനിയും വാദിച്ചത്. ഇത് തള്ളിക്കൊണ്ടാണ് പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ വിധി.
Comments