മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു.മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന് ജോസഫിന്റെ മകന് സിജോ (12), ഇവരുടെ മുത്തച്ഛന് ദേവസ്യ(60) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് ആഘോഷിക്കാനെത്തിയ കുട്ടികള്‍ ഉച്ചഭക്ഷണത്തിനുശേഷം വീടിന് സമീപത്തെ ക്വാറിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
Comments