വടശ്ശേരിക്കരയില്‍ ക്വാറിയില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ക്വാറി ഉടമ കാവുങ്കല്‍ സാബു തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്വാറിയില്‍ സമരം ചെയ്യുന്ന ഐ.എന്‍.ടി.യു.സി തൊഴിലാളികളായ എന്‍.പി ജോണ്സണ്, ബിജു ടി.ബാബു എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലാളികള്‍ സാബുവില്‍ നിന്ന് തോക്കു പിടിച്ചെടുത്ത് പൊലീസില്‍ ഏല്‍പ്പിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.
Comments