You are Here : Home / News Plus

കെവിന്റെ കൊലപാതകം: മുഖ്യസൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍, പിതാവിനും പങ്കെന്ന് സൂചന

Text Size  

Story Dated: Tuesday, May 29, 2018 06:32 hrs UTC

 പ്രണയ വിവാഹത്തിന്റെ പേരില്‍ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ പിതാവിനും പങ്കെന്ന് സംശയം. വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയാ!യിരുന്നു ലക്ഷ്യം. സംഭവത്തിന് മുമ്പ് പ്രതികള്‍ കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഇതിനായി പ്രാദേശിക സംഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കൊലാപാതകത്തിന്റെ സൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ ഷൈനു ചാക്കോ ആണെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കെവിനെ ആക്രമിക്കാനുള്ള പദ്ധതിയേക്കുറിച്ച് നീനുവിന്റെ പിതാവിനും മാതാവിനും അറിയാമായിരുന്നുവെന്നും പ്രതികള്‍ വ്യക്തമാക്കി..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.