എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച പതിനഞ്ചു മിനിട്ടോളം നീണ്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭ്യന്തരമന്ത്രി ആകേണ്ടിയിരുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായി തുടരുന്നതായിരുന്നു ഭേദമെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂരിനെതിരെയുള്ള ആക്രമണങ്ങള്‍ യു.ഡി.എഫിന്‍്റെ അഭ്യന്തര വിഷയമാണ്. എന്നാല്‍ ആരേയും വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലന്നൊണ് തന്‍്റെ അഭിപ്രായമെന്നും തിരുവഞ്ചൂരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലന്നെും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയനയം എന്‍. എസ്.എസ് തീരുമാനിച്ചിട്ടില്ല.
തിരുവഞ്ചൂരുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ടീയനയം എന്‍.എസ്.എസ് തീരുമാനിച്ചിട്ടില്ല. നിലവില്‍ സമദൂരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments