ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പിലാക്കി. ഓരോ കുടുംബത്തിനും ദിവസം 670 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കും. ജനുവരി ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ദല്‍ഹി ജല ബോര്‍ഡ് സി.ഇ.ഒ വിജയകുമാര്‍ പറഞ്ഞു.
ഓരോ കുടുംബത്തിനും മാസം 20 000 ലിറ്റര്‍ വെള്ളമാണ് സൗജന്യമായി ലഭിക്കുന്നത്. പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി ജല ബോര്‍ഡ് ഉദ്യോഗസ്ഥരും കെജ്രിവാളും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.പുതുവത്സര സമ്മാനമായിട്ടാണ് ഇക്കാര്യം പാര്‍ട്ടി വക്താവ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അധികാരത്തിലേറി 48 മണിക്കൂറിനകം ഇക്കാര്യം നടപ്പിലാക്കുമെന്ന് നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
Comments