വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന് . ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാന്‍ഡിന് ഫാക്സ് അയച്ചു. കെ.പി.സി.സിയോടും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.കേരള രാഷ്ട്രീയത്തിലെ ജനപക്ഷ നേതാവാണ് സുധീരന്. സുധീരന്റെ പ്രതിച്ഛായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ സുധീരന് കഴിയുമെന്നും പ്രതാപന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.
Comments