പാചക വാതക വിലവര്‍ധനക്കും ആധാര്‍ വഴിയുള്ള സബ്സിഡി വിതരണത്തിനുമെതിരെ സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. എറണാകുളം വൈറ്റിലയില്‍ ആരംഭിച്ച സമരം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്ന് പിണറായി പറഞ്ഞു. ഈ സര്‍ക്കാരാണ് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. റിലയന്‍സ് പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് കൊള്ളലാഭം ലഭിക്കുന്നതിന് വേണ്ടിയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കോര്‍പറേറ്റുകള്‍ ഭരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പിണറായി ആരോപിച്ചു.
Comments