ദില്ലി: എന്‍ഡിടിവിയിലെ അഭിപ്രായ സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. യുഡിഎഫ് 13 സീറ്റ് കരസ്ഥമാക്കും.എല്‍.ഡി.എഫിന് ഏഴ് സീറ്റെന്ന് സര്‍വേ.
ദേശീയ തലത്തില്‍ ബിജെപി മുന്‍തൂക്കം ലഭിക്കുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. എന്‍ഡിഎ 228 സീറ്റും,യുപിഎ 129 സീറ്റും,
ഇടത്പക്ഷം 18 സീറ്റും നേടുമെന്നാണ് സര്‍വേ ഫലം.
195 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.കോണ്‍ഗ്രസ് 106 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ടി.എം.സി 32 സീറ്റ്, എഐഎഡിഎംകെ 27 സീറ്റ്, ബിഎസ്പി 16 സീറ്റ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റ്, ആം ആദ്മി പാര്‍ട്ടി നാല് സീറ്റും നേടും.
Comments